ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും; പുഞ്ചിരിച്ച് ഷാരൂഖ്

മയക്ക് മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. മുംബൈ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ച വിവരമറിഞ്ഞ ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയിലും പരിസരത്തും ആളും ആരവവും തിരിച്ചെത്തി.

ജാമ്യ വ്യവസ്ഥകൾ അടങ്ങുന്ന വിശദമായ ഉത്തരവ് ബോംബെ ഹൈക്കോടതി ഇന്ന് പുറപ്പെടുവിക്കും.

ജാമ്യം നേടിയെടുത്ത അഭിഭാഷകർക്കൊപ്പം ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ സന്തോഷം പങ്കിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. അഭിഭാഷകർക്കൊപ്പം ഷാറുഖ് ഖാൻ പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തിൽ ഷാറുഖിന്റെ മാനേജർ പൂജ ദദ്‌ലാനിയും ഒപ്പമുണ്ട്.

ആര്യൻ ഖാനു ജാമ്യം കിട്ടിയതിനു പിന്നാലെ സഹോദരി സുഹാന ഖാൻ ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News