സമം പദ്ധതി; എം എല്‍ എ, എം പി മാരായിരുന്ന വനിതകളെ ആദരിക്കും

സംസ്‌ക്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 1957 മുതല്‍ എം എല്‍ എ ,എം പി മാരായിരുന്ന വനിതകളെ ആദരിക്കും. നവംബര്‍ 1ന് നിയമസഭയില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും സ്പീക്കര്‍ എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

മന്ത്രിമാര്‍ ,പ്രതിപക്ഷ നേതാവ് എം എല്‍ എ മാര്‍, സമം അബാസിഡര്‍ കെ.എസ് ചിത്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1000 സ്ത്രീകളെ ആദരിക്കുന്നതിനാണ് സാംസ്‌കാരിക വകുപ്പ് ഒരുങ്ങുന്നത്. സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് സാംസ്‌കാരിക വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News