സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായം: മന്ത്രി സജി ചെറിയാൻ

സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായമെന്ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ . വിഷയം ചർച്ച ചെയ്യാൻ വൈദ്യുതി , തദ്ദേശ , ധനമന്ത്രിമാരും പങ്കെടുക്കുന്ന യോഗം നവംബർ 2 ന് മുഖ്യമന്ത്രി വിളിച്ച് ചേർത്തിട്ടുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.

സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ അല്ല തീയേറ്ററിൽ തന്നെ കാണിക്കണമെന്നതാണ് സർക്കാർ നിലപാട് എന്നും സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈദ്യുതി , തദ്ദേശ , ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നം ന്യായമെന്നും  അത് പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സിനിമ തീയേറ്ററിൽ തന്നെ കാണിക്കണമെന്നതാണ് സർക്കാർ നിലപാട്. മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണ്. ഈ വ്യവസായം നിലനില്‍ക്കേണ്ടത് ആവശ്യമാണ്. മറ്റ് മാർഗങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമേ ഒടിടി പ്ലാറ്റ്ഫോം ആലോചിക്കാവു എന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News