‘മിനിറ്റുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും’; ഇന്ന് ലോക പക്ഷാഘാത ദിനം

ഒക്‌ടോബര്‍ 29 ലോക പക്ഷാഘാത ദിനം ആയി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക പക്ഷാഘാത ദിനം
ആചരിക്കുന്നത്. സ്ട്രോക്കിന്റെ ഗുരുതരമായ സ്വഭാവo, ഉയർന്ന നിരക്ക് എന്നിവ അടിവരയിടുന്നതിനും, ഈ അവസ്ഥയെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനും, അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് ലോക പക്ഷാഘാത ദിനം ആചരിക്കുന്നത്.

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എ൦മ്പോളിസ൦ ( embolism) കൊണ്ടു൦ സ്‌ട്രോക്കുണ്ടാവാ൦.

‘മിനിറ്റുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും'(Minutes can save life) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത (lifetime stroke risk worldwide) 1/4th ആയി നിൽക്കുമ്പോൾ, ഓരോ വർഷവും പക്ഷാഘാതത്തെ അതിജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യം മെച്ചപ്പെടുത്തുന്നതിന് രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെ പ്രധാനമാണെന്ന് വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News