വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

റിപ്പബ്ലിക് ചാനലിന്‍റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന പരാതിയിൽ ആണ് നോട്ടീസ്. പൊലീസ് വെടിവെയ്പ് നടന്ന ആസാമിലെ കലാപത്തെ പൊലീസിന് നേരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണം എന്ന് റിപബ്ലിക് ചാനൽ വഴി അർണാബ് ഗോസ്വാമി വാർത്ത നൽകിയിരുന്നു.

സാമൂഹ്യ സ്പർദ്ധ വളർത്താൻ വ്യാജ വാർത്ത നൽകി എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം 27നാണ് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു എന്ന തരത്തിൽ റിപബ്ലിക് ചാനൽ വാർത്ത നൽകിയത്.

അടുത്ത വർഷം ജനുവരി മൂന്നിന് മുൻപായി ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയുടെ ഉള്ളടക്കം വിശദമാക്കി സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് ശീതൾ ചൗധരി പ്രധാൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News