കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന്

2021 ലെ കേസരി നായനാർ പുരസ്കാരത്തിന് സാഹിത്യ നിരൂപകനും നാടകകൃത്തും സാംസ്കാരിക ചിന്തകനുമായ ഇ.പി.രാജഗോപാലൻ അർഹനായി. സാംസ്കാരിക പഠനം   എന്ന മേഖലയെ ജനകീയമാക്കിയ നിരൂപകൻ എന്ന നിലയിൽ നല്കിയ മൗലീക സംഭാവനകളെ പരിഗണിച്ചാണ് ഇത്തവണത്തെ അവാർഡെന്ന്  സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലയാളത്തിലെ ആദ്യ ചെറുകഥാകാരനും മാധ്യമ പ്രവർത്തകനും കാർഷിക ശാസ്ത്രജ്ഞനും മദിരാശി നിയമസഭാ സാമാജികനുമായിരുന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ  ജന്മനാട്ടിൽ കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം  2014 മുതൽ ഏർപ്പെടുത്തിയതാണ് കേസരി നായനാർ പുരസ്കാരം.

ഇതിനു മുൻപ് ഇ.സന്തോഷ്കുമാർ (കഥ), എം.ജി.രാധാകൃഷ്ണൻ (മാധ്യമം), ടി.ഡി.രാമകൃഷ്ണൻ (നോവൽ), കെ.സച്ചിദാനന്തൻ (കവിത), ഡോ: സുനിൽ.പി. ഇളയിടം (പ്രഭാഷണം) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

25000 രൂപയും, ശില്പി കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ: കെ.പി.മോഹനൻ, ഡോ: സുനിൽ. പി.ഇളയിടം, കരിവെള്ളൂർ മുരളി, ഡോ: ജിനേഷ് കുമാർ എരമം എന്നിവരടങ്ങിയ ജൂറിയാണ് ഈ വർഷത്തെ പുരസ്കാരം നിർണ്ണയിച്ചത്. നവംബർ   അവസാനം കേസരി നായനാരുടെ ജന്മനാടായ കണ്ണൂർ ജില്ലയിലെ  മാതമംഗലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

നാല് പതിറ്റാണ്ടായി സാഹിത്യ നിരൂപണത്തിന്റെയും സംസ്കാരവിമർശനത്തിന്റെയും മേഖലയിൽ ഇ.പി. രാജഗോപാലൻ സജീവമാണ്.   പാശ്ചാത്യസിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരാതെ കേരളീയമായ നിരൂപണ പദ്ധതി വികസിപ്പിക്കാൻ രാജഗോപാലന് സാധിച്ചതായും സാഹിത്യം അടിസ്ഥാനപരമായി പ്രാദേശികമാണെന്നും കേരളീയാനുഭവങ്ങളെ മുൻനിർത്തിയാണ് അവയെ സമീപിക്കേണ്ടതുമെന്ന അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമാണെന്നും ജൂറി വിലയിരുത്തി. പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ കരിവെള്ളൂർ മുരളി, ഡോ: ജിനേഷ് കുമാർ എരമം, പുരസ്കാര സമിതി കൺവീനർ കെ.വി.സുനുകുമാർ, ഫെയ്സ് സെക്രട്ടറി പി.ദാമോദരൻ, എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News