കര്‍ഷക സമരം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു

കര്‍ഷക സമരം നടക്കുന്ന ഗാസിപ്പൂരില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു. എന്‍ എച്ച് 9, എന്‍ എച്ച് 24 ദേശീയപാതകളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് നീക്കുന്നത്. കര്‍ഷക സമരം തടയാനാണ് ഈ ദേശീയ പാതകള്‍ തടഞ്ഞ് കൊണ്ട് പൊലീസ് ബാരിക്കേടുകള്‍ നിരത്തിയത്.

കര്‍ഷക സമരം നടക്കുന്ന ദില്ലി അതിര്‍ത്തികളിലെ എല്ലാ സമര വേദികളിലും പൊലീസ് ബാരിക്കേടുകള്‍ നിരത്തിയിരുന്നു.

നിലവില്‍ ഗാസിപൂരിന് പിന്നാലെ തിക്രി അതിര്‍ത്തിയിലും പൊലിസ് ബാരിക്കേടുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അതെ സമയം റോഡുകള്‍ അടച്ച് കെട്ടിയത് പൊലീസാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി.

പുതുക്കിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകന് രാജ്യത്തെ എവിടെ വേണമെങ്കിലും വിളകള്‍ വിപണനം നടത്താമെന്ന് പറഞ്ഞിട്ടിട്ടുണ്ട് ബാരിക്കേടുകള്‍ തുറന്നാല്‍ പാര്‍ലമെന്റിന് മുന്നിലെത്തി കര്‍ഷകര്‍ വിളവുകളുടെ വിപണനം നടത്തുമെന്നും രാകേഷ് ടിക്കായത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News