കേരള വനിതകൾ ദേശീയ വാട്ടർപ്പോളോ ചാമ്പ്യൻമാർ

ബംഗളൂരുവില്‍  നടക്കുന്ന 74-ാം മത് ദേശീയ സീനിയർ നീന്തൽ മത്സരത്തിലേ വനിതാ വിഭാഗം വാട്ടർപ്പോളോയിൽ കേരളത്തിന്‌ സ്വർണം.

അല്പം മുൻപ് അവസാനിച്ച ഫൈനൽ മത്സരത്തിൽ ഇന്ത്യൻ പൊലീസിനെ 16-10ന് പരാജയപ്പെടുത്തിയാണ് കേരളം സ്വർണ്ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം കേരളത്തിന് മൂന്നാം സ്ഥാനത്തായിരുന്നു.

നേരത്തെ നടന്ന പുരുഷ വിഭാഗം  വാട്ടർപ്പോളോയിൽ കേരളം ഗ്രൂപ്പ്‌ വിജയത്തിന്റെ അടിസ്ഥാനത്തിൽ വെങ്കല മെഡൽ നേടി മൂന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ റെയിൽവേസ് സ്വർണവും ഇന്ത്യൻ പൊലീസ് വെള്ളിയും കരസ്ഥമാക്കി. ദേശീയ മത്സരം ഇന്ന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News