ഷിബു മല്ലിശ്ശേരിയെ ഫുട്ബോൾ ആരവങ്ങളിലേക്ക് തിരികെയെത്തിക്കാൻ നാട് ഒന്നിക്കുന്നു 

ഫുട്ബോൾ താരം ഷിബു മല്ലിശ്ശേരിയെ കളിയാരവങ്ങളിലേക്ക് തിരികെയെത്തിക്കാൻ നാടൊരുമിക്കുന്നു.ശ്വാസകോശ രോഗത്തെ തുടർന്ന് മൂന്ന് മാസത്തോളമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണ് ഷിബു.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഷിബുവിൻ്റെ ചികിത്സയ്ക്ക് വേണ്ട അറുപത് ലക്ഷത്തോളം രൂപ സമാഹരിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബവും നാട്ടുകാരും.

മൂന്ന് മാസം  മുൻപ് വരെ ഫുട്ബോൾ മൈതാനത്ത് കാണികളെ ആവേശഭരിതരാക്കി പന്തുമായി കുതിച്ചിരുന്നു ഷിബു. ഇപ്പോൾ ആശുപത്രി കിടക്കയിൽ വെൻ്റിറ്റേറിൻ്റെ സഹായത്തോടെ ജീവൻ പിടിച്ചു നിർത്തി കഴിയുകയാണ്.കോവിഡ് ബാധയോടൊപ്പം എത്തിയ ശ്വാസകോശ രോഗമാണ് ഷിബുവിനെ ഈ നിലയിലാക്കിയത്.

ചികിത്സ തുടരാൻ അറുപത് ലക്ഷത്തോളം രൂപ വേണം.കൂലിപ്പണിക്കാരിയായ ഷിബുവിൻ്റെ അമ്മയ്ക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയാണിത്.നാടിൻ്റെ പ്രിയങ്കരനായ ഷിബുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എല്ലാ വഴികളും തേടുകയാണ് നാട്ടുകാർ.

നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിൽ  പഴയ പത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയും ഫുട്ബോൾ മത്സരം സംഘടിപ്പിച്ചും ബിരിയാണി ചലഞ്ച് നടത്തിയും ധനസമാഹരണം നടത്തി. എന്നാൽ ചികിത്സയ്ക്ക് വേണ്ടത് വലിയ തുകയായതിനാൽ ഇതുവരെ ആ ലക്ഷ്യത്തിൽ എത്താനായിട്ടില്ല. ഇനിയുമേറെ കളിക്കളങ്ങളിൽ ആവേശം വിതറേണ്ട ഷിബുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് കൈ കോർക്കാം.

SHIBU MALLISSERY

Acc.No.0672073000000216

IFSC:SIBL0000672

SOUTH INDIAN BANK

SREEKANDAPURAM BRANCH

Gpay:9496033911

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News