‘സുധാകരനെ പോലെ പ്രശ്‌നക്കാരായ യാത്രക്കാരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രണ്ടു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നിരോധിക്കാന്‍ കഴിയും’

കഴിഞ്ഞ ദിവസം കൊച്ചി കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത കെ സുധാകരന്‍ എം പി യും ഒപ്പമുണ്ടായിരുന്നവരും വിമാനത്തില്‍ ഉണ്ടാക്കിയ ബഹളം വാര്‍ത്തയായിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

എയര്‍ ഹോസ്റ്റസ് ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ സുധാകരന്‍ നേരിടാവുന്ന നിയമവശങ്ങളെ കുറിച്ച് അഡ്വ.നിഖില്‍ നരേന്ദ്രന്‍ പറയുന്നു

ഇന്ത്യയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം വിമാനത്തിന്റെ സുരക്ഷയെയോ, ക്രൂവിന്റെയോ യാത്രക്കാരുടെ സുരക്ഷയോ ബാധിക്കുന്ന രീതിയില്‍ പെരുമാറുന്നത് കുറ്റകരമാണ്. ഇതിനു രണ്ടു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. അത് മാത്രവുമല്ല, ക്രൂവിനെ ഭീഷണി പെടുത്തുന്നതും, അവരോടു തട്ടിക്കയറുന്നതും അവരുടെ കൃത്യ നിര്‍വഹണത്തില്‍ ഇടപെടുന്നതും കുറ്റകരമാണ്. ഇതില്‍ ക്രൂവിന്റെ നിര്‍ദ്ദേശം അനുസരിക്കാത്ത പെരുമാറ്റവും ഉള്‍പ്പെടും. അനുവദിച്ച സീറ്റില്‍ ഇരിക്കാതിരിക്കുക, വിമാനത്തിന്റെ ബാലന്‍സ് തെറ്റിക്കുന്ന പെരുമാറ്റങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇത്തരം പ്രശ്‌നക്കാരായ യാത്രക്കാരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രണ്ടു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നിരോധിക്കാനും കഴിയും. ദേശീയ സുരക്ഷക്കു ഭീഷണിയാകുന്നവരെ ജീവിതകാലം മുഴുവന്‍ നിരോധിക്കാനും ചട്ടമുണ്ട്. അടുത്തകാലത്ത് കുണാല്‍ കമ്രാ എന്ന കോമേഡിയനെ അര്‍ണാബ് ഗോസ്വാമിയുമായി ബന്ധപ്പെടുത്തി ഇത് പോലെ വിമാന യാത്രയില്‍ നിന്ന് ചില മാസങ്ങളോളം നിരോധിച്ചിരുന്നു. ഇതിനെല്ലാം എയര്‍ലൈന്റെ ഭാഗത്തു നിന്നുള്ള പരാതി വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News