ആപ്പിൾ കഴിക്കാൻ നിങ്ങളുടെ കുട്ടികൾക്ക് മടിയാണോ? നല്ല മധുരമുള്ള ആപ്പിൾ വട ചായയ്‌ക്കൊപ്പം നൽകിയാലോ?

ചില കുട്ടികൾക്കൊക്കെ ആപ്പിൾ കഴിക്കാൻ നല്ല മടിയുണ്ടാകും. എന്നാൽ വേറിട്ടൊരു രീതിയിൽ ആപ്പിൾ കൊണ്ടൊരു പലഹാരം ഉണ്ടാക്കി അവർക്കു കൊടുത്താലോ? ആപ്പിൾ കൊണ്ടൊരു ഉഗ്രൻ വട നമുക്ക് തയാറാക്കാം. വെറും 10 മിനിറ്റിനുള്ളിൽ നമുക്കിത് തയാറാക്കാം.

ചേരുവകൾ

ആപ്പിൾ – 2
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പാൽ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
മുട്ട – ഒന്ന്
ബേക്കിങ് സോഡ – ഒരു നുള്ള്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ശേഷം എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കണം.
10 മിനിറ്റ് മാറ്റി വച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
ഉഗ്രൻ ആപ്പിൾ വട റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News