ഇ ഗഹാനിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പ്രിന്റൗട്ടില്‍ ഒപ്പിട്ട് നല്‍കാന്‍ നിര്‍ദ്ദേശം

ഇ ഗഹാന്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പകരം സംവിധാനം ഏര്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ വകുപ്പ്. സഹകരണ ബാങ്കുകളില്‍ വായ്പാ സംബന്ധമായ കാര്യങ്ങള്‍ക്ക് ഇ ഗഹാന്‍ ഉപയോഗിച്ചിരുന്നു. ഈ സംവിധാനത്തില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തകരാര്‍ നാല് ദിവസങ്ങളായിട്ടും പരിഹരിക്കാന്‍ എന്‍ഐസി ( നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ) ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് പകരം സംവിധാനം. മന്ത്രി വി.എന്‍. വാസവന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നിര്‍ദേശം. 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 200 എണ്ണത്തില്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.

ഓണ്‍ലൈനായി ലഭിക്കുന്ന ഇ ഗഹാന്‍ ഫയല്‍ ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്ത് സബ് രജിസ്ട്രാര്‍മാര്‍ ഒപ്പും ഓഫീസ് സീലും പതിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കണമെന്ന് രജിസ്‌ട്രേഷന്‍ ഐജി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ നല്‍കുന്ന ഗഹാനുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്ത് സമയബന്ധിതമായി അപ്പ് ലോഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇ ഗഹാന്‍ സംവിധാനത്തില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലെ വായ്പക്കാര്‍ക്ക് പ്രതിസന്ധി നേരിട്ടുവെന്ന പരാതി ഉയര്‍ന്ന അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ അടിയന്തര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ ഐജി നടപടി സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News