വിമാനത്തിലെ ജീവനക്കാരനെ കെ സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയത് വ്യോമയാന നിയമങ്ങളുടെ ലംഘനം; ജേക്കബ് കെ ഫിലിപ്പ്

ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെ കെ സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയത് വ്യോമയാന നിയമങ്ങളുടെ ലംഘനമെന്ന് വ്യോമയാന വിദഗ്ദന്‍ ജേക്കബ് കെ ഫിലിപ്പ്. രണ്ട് വര്‍ഷത്തില്‍ കവിയാത്ത തടവോ പത്ത് ലക്ഷം വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും ജേക്കബ് കെ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സിന്റെ പൊതുസുരക്ഷാ വ്യവസ്ഥകള്‍ എന്ന മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റൂള്‍ 29 ആണ് സുധാകരന്റെ അനുയായിക്കെതിരെ ബാധകമാകുന്നതെന്ന് ജേക്കബ് കെ ഫിലിപ്പ് ചൂണ്ടിക്കാട്ടി. പൈലറ്റിന്റെയോ ജീവനക്കാരുടെയോ ജോലിക്ക് തടസ്സമുണ്ടാക്കും വിധമോ സുരക്ഷ അപകടത്തിലാക്കും വിധമോ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് നിയമം പറയുന്നത്.നിയമാവലിയുടെ ആറാം ഷെഡ്യൂളില്‍ ഈ കുറ്റത്തിന്റെ ശിക്ഷയെ കുറിച്ചും പറയുന്നുണ്ട്.

രണ്ട് വര്‍ഷത്തില്‍ കവിയാത്ത തടവോ പത്ത് ലക്ഷത്തില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ ഇത് രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാം. ഇത്തരം സംഭവങ്ങള്‍ വിമാനക്കമ്പനി മൂടി വയ്ക്കുന്നതും കുറ്റകരമാണ്.റൂള്‍ 77 ബി പ്രകാരം ആറുമാസത്തില്‍ കവിയാത്ത തടവോ രണ്ടു ലക്ഷത്തില്‍ കവിയാത്ത പിഴയോ ഇതിന് ശിക്ഷയായി ലഭിക്കാമെന്നും ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ഇഷ്ടപ്പെട്ട സീറ്റുകളിലേക്ക് യാത്രക്കാര്‍ മാറിയിരുന്നാല്‍ വിമാനത്തിന്റെ ബാലന്‍സിങ്ങിനെ ബാധിക്കും എന്ന കാര്യം ശരിയാണെന്നും ജേക്കബ് കെ ഫിലിപ്പ് നേരത്തെ ചൂണ്ടി കാട്ടിയിരുന്നു. ഇഷ്ടപ്പെട്ട സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്തതിന് കെ സുധാകരന്റെ അനുയായി ഇന്‍ഡിഗോ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് വ്യോമായാന വിദഗ്ദന്‍ ജേക്കബ് കെ ഫിലിപ്പിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News