ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും

ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും ഉള്‍പ്പെടുത്തി. കൊവാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇല്ലാതെ തന്നെ ഒമാനിലെത്താന്‍ കഴിയും.

യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും മറ്റ് വ്യവസ്ഥകളും ഇവര്‍ക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിനും നേരത്തെ ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News