ജയില്‍വാസത്തിനിടെ പരിചയത്തിലായ തടവുകാരുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്റെ സഹായ വാഗ്ദാനം

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്‍തര്‍ റോഡ് ജയിലിലുള്ള ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സഹ തടവുകാരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തുവെന്ന് ജയില്‍ അധികൃതര്‍. ജയില്‍വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ അവര്‍ക്ക് സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്.21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News