” ജീർണ്ണതയിൽ നില്‍ക്കുന്ന കോൺഗ്രസിലേക്ക് പോവാനുള്ള സാഹസീകതയെ നമിക്കുന്നു “

രാജ്യസഭാ സീറ്റ് മോഹിച്ച് കോൺഗ്രസിൽ തിരിച്ചെത്തുന്ന ചെറിയാൻ ഫിലിപ്പൻ്റെ ഭാവി രാഷ്ട്രീയ ജീവിതം ദുരന്തമാകുമെന്ന് പി എസ് പ്രശാന്ത്. ജനാധിപത്യമോ ഉൾപ്പാർട്ടി ജനാധിപത്യമോ ഇല്ലാത്ത ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിയാത്ത ദുർബ്ബലമായ സംഘടനാ സംവിധാനമാണ് ഇന്ന് കോൺഗ്രസിനുള്ളത്.

ചെറിയാൻജീ കോൺഗ്രസിൽ ഉണ്ടായിരുന്ന കാലത്തേക്കാൾ ജീർണ്ണതയിൽ നില്ക്കുന്ന കോൺഗ്രസിലേക്ക് കടന്ന് വരുവാനുള്ള അങ്ങയുടെ സഹസീകതയെ നമിക്കുകയല്ലാതെ എന്ത് പറയാനെന്ന് പി എസ് പ്രശാന്ത് കുറിച്ചു.

പി എസ് പ്രശാന്ത് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

രാജ്യസഭാ സീറ്റ് മോഹിച്ച് കോൺഗ്രസിൽ തിരിച്ചെത്തുന്ന ചെറിയാൻ ഫിലിപ്പൻ്റെ ഭാവി രാഷ്ട്രീയ ജീവിതം ദുരന്തമാകും…2001 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റ് കിട്ടാതിരിക്കുകയും പകരം നല്കിയ തിരു: നോർത്ത് സിറ്റിൽ മത്സരിക്കാൻ ഞാനില്ല എന്ന നിലപാട് സ്വീകരിക്കുകയും, മോഹഭംഗത്താൽ കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്ത വ്യക്തിയാണ് ശ്രീ ചെറിയാൻ ഫിലിപ്പ്.

അങ്ങനെ കോൺഗ്രസിൽ നിന്നും ഇഷ്ട്ടപ്പെട്ട സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മോഹഭംഗത്താൽ CPI(M) സഹയാത്രികനാകാൻ തീരുമാനിക്കുകയും ശ്രീ ഉമ്മൻ ചാണ്ടിക്കെതിരെ എനിക്ക് മത്സരിക്കണം എന്ന് സ്വയം ആവശ്യപ്പെട്ട് CPM സ്വതന്ത്ര സ്ഥാനാർത്ഥിയായി പുതുപ്പള്ളിയിൽ മത്സരിക്കുകയും ചെയ്ത കാര്യം നമുക്കെല്ലാം ഓർമ്മയുണ്ട്.

പിന്നീടങ്ങോട്ട് CPI(M) എന്ന പ്രസ്ഥാനം അദ്ധേഹത്തോട് കാട്ടിയ രാഷ്ട്രീയ നീതി ലോകത്തൊരു പ്രസ്ഥാനവും ഒരു നേതാവിനോടും കാട്ടിയുണ്ടാവില്ല.
18 വർഷത്തിനിടയിൽ നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നല്കി. 2016ൽ LDF സർക്കാർ കാലത്ത് ഏറ്റവും മികച്ച കോർപ്പറേഷനായ KTDC ചെയർമാൻ സ്ഥാനം.

2016 ശ്രീ പിണറായി സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ കീഴിലുള്ള എല്ലാ മിഷനുകളുടേയും കോർഡിനേറ്റർ സ്ഥാനം നല്കിയെന്ന് മാത്രമല്ല സെക്രട്ടറിയേറ്റിനകത്ത് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ താഴെ ഓഫീസും നല്കി.

ഇപ്പോൾ ഏറ്റവും മികച്ച മറ്റൊരു ബോർഡായ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിൽ നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
CPI(M) എന്ന പ്രസ്ഥാനത്തിലോ ഒരു വർഗ്ഗ ബഹുജന സംഘടനയിലൊ അംഗമാകാതെ സഹയാത്രികൻ എന്ന സ്ഥാനം മാത്രമുള്ള ശ്രീ ചെറായാൻ ഫിലിപ്പിന് ചരിത്രത്തിൽ ആദ്യമായി AKG സെൻ്ററിൽ ഓഫീസും ഒരുക്കി.

CPI(M) ലൊ വർഗ്ഗ ബഹുജന സംഘടനയിലൊ അംഗമായാൽ പണിയെടുക്കണമല്ലോ അത് പണ്ടേ ചെറിയാൻ ജീക്ക് ശീലമില്ലല്ലോ..!
കൈരളി ചാനലിൽ ”ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു”എന്ന പരിപാടി അവതരിപ്പിക്കുവാൻ അവസരം നല്കി ചെറിയാൻ ഫിലിപ്പിനെ തീറ്റിപ്പോറ്റാൻ CPI(M) എന്ന പ്രസ്ഥാനവും കൈരളിയുടെ ഡയറക്ടർ ബോർഡും കാണിച്ച സന്മനസ്സിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതായിരുന്നു.
ഇപ്പോൾ രാജ്യസഭ സീറ്റ് വ്യാമോഹിക്കുകയും മോഹഭംഗം ഉണ്ടായപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുവാനുള്ള തീരുമാനം “അക്കര പച്ച” കണ്ട് എടുത്ത് ചാടി എല്ല് മാത്രമല്ല നട്ടെല്ല് തന്നെ തകർന്ന് ശയനാവസ്ഥയിലാകുന്ന സ്ഥിതി സംജാതമാക്കും.

48-ാം വയസ്സിൽ നല്ല കാലത്ത് കോൺഗ്രസ് താങ്കളോട് കാട്ടാത്ത നീധി (രാജ്യസഭാ സീറ്റ് ) ഇപ്പോൾ കാട്ടുമെന്ന് വിചാരിക്കുന്നത് തികച്ചും മൗഢ്യമാണ്. ചെറിയാൻ ഫിലിപ്പില്ലാത്ത കോൺഗ്രസിൽ കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച് രാജ്യസഭാ സീറ്റ് ആഗ്രഹിച്ച് മൂത്ത് പഴുത്ത് നില്ക്കുന്ന നേതാക്കളെ ഒഴിവാക്കി താങ്കൾക്ക് നല്കുമെന്ന് വിചാരിക്കുന്ന അങ്ങയോട് സഹതാപം മാത്രം.

കോൺഗ്രസിൽ ശ്രീ ചെറിയാൻ ഫിലിപ്പ് വഹിച്ച ഔദ്യോഗികമായ പ്രധാന പദവികൾ KSU സംസ്ഥാന പ്രസിഡൻ്റ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ,കുറച്ച് കാലം KPCC സെക്രട്ടറി എന്നീ പദവികൾ മാത്രമാണ്.
ഔദ്യോഗിക പദവികൾ എന്ന് പറയാൻ കാരണം കോൺഗ്രസിൽ ഒട്ടു മുക്കാലും “ദേശീയവേദി ” എന്ന ഗ്രൂപ്പ് സംഘടന ഉണ്ടാക്കി ആദ്യ കാലഘട്ടങ്ങളിൽ ശ്രീ കെ കരുണാകരനെതിരെ അധിക്ഷേപങ്ങൾ ചൊരിയുക എന്നതായിരുന്നു ചെറിയാൻജിയുടെ പ്രധാന പാർട്ടി പ്രവർത്തനം. പിന്നീട് എ ഗ്രൂപ്പ് മായി, പ്രത്യേകിച്ച് ശ്രീ ഉമ്മൻ ചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞ് ലീഡറുടെ അവതാനങ്ങൾ വാഴ്ത്തുകയും പലപ്പോഴും ലീഡർ ഉറങ്ങാൻ കയറിയതിന് ശേഷമേ ചെറിയാൻജി ലീഡറുടെ വീട്ടിൽ നിന്ന് MLA ഹോസ്റ്റലിലേക്ക് തിരിച്ച് എത്താറുണ്ടായിരുന്നു വെന്നത് അന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് അറിവുള്ളതാണ്.

KPCC പ്രസിഡൻ്റുമാർ ആയിരുന്ന, മാധ്യമങ്ങളിലൂടെ തിരിച്ചും മറിച്ചും പ്രസ്താവന കൊടുത്ത് മാത്രം സാന്യദ്ധ്യം അറിയിക്കുന്ന തലമുതിർന്ന നേതാക്കൾ കോൺഗ്രസിൽ പുര നിറഞ്ഞ് നില്ക്കുമ്പോൾ കോൺഗ്രസിലേക്ക് തിരിച്ച് വന്നതിന് ശേഷം താങ്കൾ കൊടുക്കുന്ന പ്രസ്താവനക്ക് പോലും പ്രസക്തിയില്ലാതാകും.

രാജ്യത്തും കേരളത്തിലും കോൺഗ്രസ് പാർട്ടി നേരിടുന്ന സംഘടനാ പരമായ ദൗർബ്ബല്ല്യവും അച്ചടക്കമില്ലായ്മയിലും പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും പുറത്ത് വന്ന ഒരു വ്യക്തിയാണ് ഞാൻ. ജനാധിപത്യമോ ഉൾപ്പാർട്ടി ജനാധിപത്യമോ ഇല്ലാത്ത ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിയാത്ത ദുർബ്ബലമായ സംഘടനാ സംവിധാനമാണ് ഇന്ന് കോൺഗ്രസിനുള്ളത്. ചെറിയാൻജീ കോൺഗ്രസിൽ ഉണ്ടായിരുന്ന കാലത്തേക്കാൾ ജീർണ്ണതയിൽ നില്ക്കുന്ന കോൺഗ്രസിലേക്ക് കടന്ന് വരുവാനുള്ള അങ്ങയുടെ സഹസീകതയെ നമിക്കുകയല്ലാതെ എന്ത് പറയാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News