വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് റമീസ് മുഹമ്മദ്

മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് ജീവചരിത്രകാരന്‍ റമീസ് മുഹമ്മദ്. റമീസ് രചിച്ച ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന ജീവചരിത്രകൃതിയുടെ പുസ്തകത്തിന്റെ കവര്‍ ചിത്രമായാണ് വാരിയംകുന്നന്റെ ഫോട്ടോ പുറത്തുവിട്ടത്. വാരിയംകുന്നന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് റമീസ്.

പത്ത് വര്‍ഷമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നുവെന്നും ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ലഭിക്കുകയുണ്ടായെന്നും റമീസ് നേരത്തെ പറഞ്ഞിരുന്നു.

അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ഫോട്ടോ ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ലഭിച്ചത്. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകളും പുസ്തകത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News