ടി20 ലോകകപ്പ്: പാകിസ്ഥാനെതിരെ അഫ്ഗാന് ടോസ്

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചു.

വരണ്ട പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഗുണകരമെന്ന് ടോസ് നേടിയശേഷം നബി പറഞ്ഞു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റാഷിദ് ഖാന്‍, മുജിബ് ഉര്‍ റഹ്മാന്‍, ക്യാപ്റ്റന്‍ മുഹമ്മദ് നബി എന്നിവരിലൂടെ പാക്കിസ്ഥാനെ പിടിച്ചുകെട്ടാനാവുമെന്നാണ് അഫ്ഗാന്‍റെ പ്രതീക്ഷ. ആദ്യ രണ്ട് കളികളും ജയിച്ച പാകിസ്ഥാന് അഫ്ഗാനെതിരെകൂടി ജയിച്ചാല്‍ സെമി ഉറപ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News