അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രം; ഡോ. താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്ഥാപിക്കും

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‍മെന്റ് സിസ്‌റ്റവും ലൈബ്രറിയിലെ ഡിജിറ്റൽ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സർവ്വകലാശാലയിലെ അന്തർസർവ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനംചെയ്യുന്നത്. ലോകത്തെ മറ്റു മാതൃകകളിൽനിന്നും വ്യത്യസ്‌തമായ വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കാനാണ് കേരളത്തിന്റെ ഒരുക്കം.

വിവിധ മേഖലകളിൽ ആർജ്ജിച്ച നേട്ടങ്ങളുടെ മുന്നോട്ടുപോക്കാണ് ലക്‌ഷ്യം. ഉന്നതവിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾ അതിന്റെ ഭാഗമാണ്. കേരളത്തിന്റെ വ്യതിരിക്തമായ അനുഭവങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഗവേഷണത്തിനാണ് അവസരമൊരുക്കുന്നത്.

ഗവേഷണതാത്പര്യമുള്ളവർക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് പിന്നിൽ. കേരളത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ നാം ഇവിടെ ഒരുക്കാൻ പോവുകയാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ ‘ബ്രെയിൻ ഡ്രെയിൻ’ അവസാനിപ്പിച്ച് കേരളത്തിനവരുടെ ‘ബ്രെയിൻ ഗെയിൻ’ നാം ഉണ്ടാക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News