കോഴിക്കോട് മാത്തറ കോളേജിൽ ആർ എസ് എസ് അക്രമം

കോഴിക്കോട് മാത്തറ പി കെ സി ഐ സി എസ് കോളേജിൽ ആർ എസ് എസ് അക്രമം. 15 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി വിദ്യാർത്ഥികളെ ആക്രമിച്ചു. പരിക്കേറ്റ 4 വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മണിയോടെയാണ് മാരകായുധങ്ങളുമയി ആർ എസ് എസ് സംഘം മാത്തറ പി കെ സി ഐ സി എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ അക്രമം അഴിച്ചുവിട്ടത്. ക്ലാസ് ഇടവേള സമയത്ത് എത്തിയവർ വിദ്യാർത്ഥികളെ തെരഞ്ഞ് പിടിച്ച് മർദിക്കുകയായിരുന്നു. നെഞ്ചക്ക്, വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം.

പരിക്കേറ്റ 4 വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ ഷഹാം, മിൻഹാജ്, റോഷൻ,ഫാറൂഖ് എന്നിവർക്കാണ് പരിക്കേറ്റത്.

പുറമെ നിന്നെത്തിയ ആർ എസ് എസ് സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് ചികിത്സയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here