ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇപ്പോഴത്തെ ജലനിരപ്പ് 2398.30 അടിയാണ്. അലര്‍ട്ട് പിന്‍വലിച്ചുവെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിരിക്കുന്നത് .
ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് ഇടുക്കി ഡാമില്‍ ഇന്ന് രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഡാമിനുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here