ട്വന്‍റി-20 പുരുഷ ലോകകപ്പ്: പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം ജയം

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം ജയം. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു.

നായകന്‍ ബാബര്‍ അസമിന്‍റെ സെഞ്ച്വറിയാണ് പാകിസ്ഥാന് വിജയം ഒരുക്കിയത്. ഫഖര്‍ സമാന്‍ 30 റണ്‍സ് നേടി. ആസിഫ് അലി പുറത്താകാതെ 25 റണ്‍സെടുത്തു. നവംബര്‍ രണ്ടിന് നമീബിയയ്ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം. ഗ്രൂപ്പ് രണ്ട് പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് പാകിസ്ഥാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News