ഗോവ തെരഞ്ഞെടുപ്പ്; വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളേയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗോവയില്‍ ആം അദ്മി പാര്‍ട്ടിയും പ്രവര്‍ത്തനം ശക്തമാക്കിയതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമായിരിക്കും ഗോവയില്‍ നടക്കുക.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ്, സിനിമാ താരങ്ങളായ നഫീസ അലി, മൃണാളിനി ദേശ്പ്രഭു എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു.

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരെ മമത ബാനര്‍ജി സ്വന്തം ക്യാമ്പിലെത്തിക്കുന്നത്. കോണ്‍ഗ്രസ്സ് ഗോവയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗോവയിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

നേരത്തേ മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ കോണ്‍ഗ്രസ്സ് എം.എല്‍.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് മമത ബാനര്‍ജി പങ്കെടുക്കുന്ന പല പരിപാടികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗോവ സന്ദര്‍ശനത്തിനിടയില്‍ സംസ്ഥാനത്തെ പ്രമുഖ ബുദ്ധിജീവികളുമായും പ്രൊഫഷണലുകളുമായും മമത കൂടിക്കാഴ്ച നടത്തും. 40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 17 ഉം കോണ്‍ഗ്രസിന് 15 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്.

ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ആം ആദ്മിയും രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമായിരിക്കും ഗോവയില്‍ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News