ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാവും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആർതർ റോഡ് ജയിലിലായിരുന്ന ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് മോചിതനാകും. ജയിൽ നടപടികൾ പൂർത്തിയായാൽ പത്തു മണിയോടെ താര പുത്രന് വീട്ടിലേക്ക് മടങ്ങാനാകും.

ഷാരൂഖ് ഖാനും ഗൗരി ഖാനും ആർതർ റോഡ് ജയിലിലെത്തി ആര്യൻ ഖാനെ കൂട്ടി കൊണ്ട് പോകും. ആര്യന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പിട്ടത് നടി ജൂഹി ചൗളയാണ്.

ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷമാണ് താരപുത്രൻ ആര്യൻ ഖാന് ജാമ്യം കിട്ടിയത്. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ രണ്ടിന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ്എൻ സി ബി അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News