രാജ്യത്ത് കർഷക ആത്മഹത്യ പെരുകുന്നു; 2020നെ അപേക്ഷിച്ച് 2021ൽ കൂടിയത് 18ശതമാനം

രാജ്യത്ത് കർഷക ആത്മഹത്യ പെരുകുന്നു. രാജ്യത്ത് പ്രതിവർഷം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2020ൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണത്തിൽ 18 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കർഷക ആത്മഹത്യ ഏറ്റവും കുറവ്. വരുമാന നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് പ്രധാന കാരണം. വ്യാഴാഴ്ച പുറത്തുവന്ന നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വൻ പ്രതിഷേധം നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ 257ഉം 280ഉം വീതം കാര്‍ഷിക ആത്മഹത്യകളാണ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News