പുനീത് രാജ്‌കുമാറിന്റെ മരണം; നഗരത്തിൽ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്

പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്. കണ്ഠീരവ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലും അതിജാഗ്രതപാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും നഗരത്തിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും ബെംഗളൂരു സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു.

അതേസമയം സംസ്ഥാന പോലീസ് മേധാവി പ്രവീൺസൂദ് ജില്ലാ പൊലീസ് മേധാവികൾക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. ആരാധകരോട് ശാന്തരാകാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അഭ്യർഥിച്ചു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിൽ നഗരത്തിലെ മദ്യവിൽപ്പന 31 വരെ നിരോധിച്ച് സിറ്റിപൊലീസ് ഉത്തരവിറക്കി. പുനീത് രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നതിനാൽ കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്തെ റോഡുകളിലെ ഗതാഗതവും വഴിതിരിച്ചുവിട്ടു.

നഗരത്തിലെ സിനിമാതിയേറ്ററുകളും പ്രവർത്തനം നിർത്തിവെച്ചു. ഞായറാഴ്ച വരെ തിയേറ്ററുകൾ തുറക്കില്ലെന്നാണ് സൂചന. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളും മറ്റു സ്ഥാപനങ്ങളും അടച്ചു. സദാശിവനഗറിലെ പുനീതിന്റെ വസതിക്ക് സമീപമുള്ള സെയ്ന്റ് ആൻഡ്രൂ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജും വെള്ളിയാഴ്ച അടച്ചു. കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന കടകളും ശനിയാഴ്ച പ്രവർത്തിക്കില്ല.

ഇന്നലെയാണ് കന്നഡ പവർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News