ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

ആഡംബരകപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്‍ ജയില്‍ മോചിതനായി. വ്യാഴാഴ്ച ആയിരുന്നു ആര്യന് ജാമ്യം ലഭിച്ചത്. ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് ആര്യന്‍ ഖാനെ കൂട്ടി കൊണ്ട് പോകാന്‍ എത്തിയിരുന്നു. ആര്യന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടത് നടി ജൂഹി ചൗളയാണ്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്.21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News