പത്താം ക്ലാസ് പാസായോ? കൃഷി ചെയ്യുമോ? എങ്കിൽ ഒരു ലക്ഷം വരെ ശമ്പളത്തില്‍ നിങ്ങൾക്ക് ജോലി ചെയ്യാം

നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടോ? കാർഷിക‍വൃത്തിയിൽ പരിചയമുണ്ടോ? എങ്കിൽ ഇതാ വന്‍ ശമ്പളത്തില്‍ നിങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ജോലിനേടാം. ഉള്ളിയാണ് കൃഷി ചെയ്യേണ്ടത്.

വന്‍ ശമ്പളത്തില്‍ ഉള്ളി കൃഷി ചെയ്യാൻ കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് ആളുകളെ ക്ഷണിച്ചത്.

വെറും പത്താം ക്ലാസും കൃഷിയിൽ പരിചയവും ഉണ്ടായാൽ മതി. 25 വയസ് മുതൽ 40 വരെയാണ് പ്രായപരിധി, അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണം ഉണ്ട്.ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന അറിവുണ്ടാവണം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷി രീതിയാണ് നടപ്പിലാക്കുന്നത് എങ്കിലും മനുഷ്യ അധ്വാനവും വേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്, എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. മാസം 1.12 ലക്ഷം രൂപയാണ് ശമ്പളമായി നല്കുക.

100 പേർക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം നടക്കുക. നിയമനം നൽകുന്നത് തൊഴിൽ‍ദാതാവായ കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണ്.

അതേസമയം, അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയത്. നൂറ് സ്ത്രീകള്‍ അടക്കം എഴനൂറ് പേരാണ് സെമിനാറിന് എത്തിയത്.

അടുത്ത സെമിനാർ നാളെഎറണാകുളം ടൗൺഹാളിൽ നടക്കും. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജോലി നഷ്ടമായ നിരവധിപ്പേരാണ് ജോലി സാധ്യതയേക്കുറിച്ച് അറിയാന്‍ ഇവിടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News