തെരഞ്ഞെടുപ്പ് അടുക്കുന്നു; കൂടുതൽ സമ്മർദ്ദത്തിലായി യോഗി സർക്കാർ

തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ സമ്മർദ്ദത്തിലായി ഉത്തർപ്രദേശിലെ യോഗി സർക്കാർ. ബിജെപി എംപി വരുൺ ഗാന്ധി നേരിട്ട് കാർഷിക പ്രശ്നങ്ങളിൽ സർക്കാർ നയങ്ങളെ വിമർശിച്ച് പ്രസ്താവനകൾ ഇറക്കുന്നുണ്ട്. തീവ്ര ഹിന്ദു നിലപാടുമായി വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കോൺഗ്രസിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ.

വർഗീയ കാർഡിറക്കി ബിജെപിയുടെ ഹിന്ദു വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. വർഗീയ വിഭജനം നടത്തിയ വേദികളിൽ പ്രിയങ്ക ഗാന്ധി നിറസാന്നിധ്യം ആണ്. അയോധ്യ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാൻ ഇല്ല യോഗിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപിയുടെ നീക്കത്തെ ഏത് വിധേനയും ചെറുക്കാൻ ഉള്ള ശ്രമം ആണ് കോൺഗ്രസിൻ്റെത്.

കർഷക സമരങ്ങളുടെ പേരിൽ ബിജെപി എംപിയായ വരുൺ ഗാന്ധി തന്നെ സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്നുണ്ട്. മിനിമം താങ്ങ് വില പോലും നൽകാതെ സർക്കാർ സംവിധാനങ്ങൾ കർഷകരെ ചൂഷണം ചെയ്യുകയാണ് എന്ന് വരുൺ ഗാന്ധി തുറന്നടിച്ചിരുന്നു. രാജ്യത്ത് മുഴുവൻ ഇതേ അവസ്ഥയാണ് എംപിയുടെ പരാമർശം ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് ക്ഷീണം ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഏഴ് പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടി ചെറുത്ത് നിൽപ്പ് നടത്താനുള്ള നീക്കമാണ് ബിജെപി ഉത്തർ പ്രദേശിൽ നടത്തുന്നത്. പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശവുമായി പ്രചരണ രംഗത്ത് കളം പിടിക്കുമ്പോൾ ബിജെപിയുടെ പ്രതിരോധം ദുർബലമാകുകയാണ്.

അതേസമയം, നേതാവ് അഖിലേഷ് യാദവിനായി രംഗത്ത് ഇറങ്ങുമെന്ന് ആർജെഡി അധ്യക്ഷൻ ലല്ലു പ്രസാദ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. യുപി ഇപ്പോൾ ഭരിക്കുന്നത് ഒരു ക്രിമിനലാണ്. ഇരുനൂറോളം പേരെയാണ് യുപി പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. യുപിയിലെ ജനങ്ങൾ രോഷാകുലരാണ്. എല്ലാ ജാതിക്കാരും ഒന്നിച്ചുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്നും അഖിലേഷ് യാദവിന് പിന്തുണ അറിയിച്ച് ലല്ലു പ്രസാദ് യാദവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News