‘കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നു’; മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നുവെന്ന് മുഖ്യമന്ത്രി. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി മുഴുപ്പിലങ്ങാട് ബീച്ച് മാറും. 40 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തീകരണം പ്രാധാന്യത്തോടെയാണ് കാണുന്നത്. ജലപാതയ്ക്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നമുള്ളത് കൊണ്ട് പദ്ധതി ഉപേക്ഷിക്കാനാകില്ല. മതിയായ നഷ്ട പരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പ് വരുത്തും’-മുഖ്യമന്ത്രി

ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ അതാത് സ്ഥലങ്ങളിലെ തനത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും.നാടന്‍ ഭക്ഷണവും ഉല്‍പ്പന്നങ്ങളും തനത് കലാരൂപങ്ങളും ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാക്കും. നവകേരള സൃഷ്ടിയുടെ ഭാഗമാണ് ടൂറിസം രംഗത്തെ വികസനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News