ആര്യന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള

ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ് താരം ജൂഹി ചൗള. മംബൈ സെഷൻസ് കോടതിയിലെത്തിയാണ് താരം ജാമ്യ ബോണ്ടിൽ ഒപ്പുവച്ചത്.

ആര്യൻ ഖാന്റെ കുടുംബസുഹൃത്താണ് ബോളിവുഡ് താരം ജൂഹി ചൗള. ഷാറുഖ് ഖാനുമൊത്ത് നിരവധി ചിത്രങ്ങളിൽ ജൂഹി ചൗള അഭിനയിച്ചിട്ടുണ്ട്.

മുംബൈ ആർതർ റോഡ് ജയിലിലേക്ക് ആര്യന്‌റെ ജാമ്യ രേഖകൾ എത്താൻ ഈ നടപടിക്രമം പൂർത്തീകരിക്കണമായിരുന്നു. കുട്ടി ഇനി വീട്ടിലെത്തുമെന്നും, ഇത് വലിയ ആശ്വാസമാണെന്നും ജൂഹി ചൗള മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും അനാവശ്യ പ്രസ്താവനകള്‍ നടത്തരുത് തുടങ്ങിയ 14 കര്‍ശന നിര്‍ദേശങ്ങളും ജാമ്യ വ്യവസ്ഥയിലുണ്ട്.

എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്നും മുംബൈയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മുന്‍കൂട്ടി അന്വഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ജാമ്യ കാലയളവില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും എന്‍സിബി ഓഫീസില്‍ ഹാജരാകണം, വിചാരണ വൈകിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്‌. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News