മുല്ലപ്പെരിയാര്‍ അണക്കെട്ട്; ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ സ്പില്‍ വേയിലെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ സ്പില്‍ വേയിലെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു. ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകളും 70 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു

സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളമൊഴുക്കിയിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് അളവായ 138 അടിയിലേക്ക് താഴ്ന്നില്ല. മാത്രവുമല്ല അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ജലനിരപ്പ് 138.95 അടിയിലേക്ക് എത്തി.

ഇതോടെയാണ് കൂടുതല്‍ വെള്ളം കൊണ്ടു പോകാനും, ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്. ഇതിലൂടെയല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്ന് തമിഴ്‌നാടിനെ ബോധിപ്പിച്ചു. കേന്ദ്ര ജല കമ്മീഷനെയും മേല്‍നോട്ട സമിതിയേയും കേരളം സമീപിച്ചതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഇതിന് പിന്നാലെ കൂടുതല്‍ വെള്ളമൊഴുക്കാന്‍ തമിഴ്‌നാട് തീരുമാനിക്കുകയായിരുന്നു. 3 ഷട്ടറുകളും 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 1675 ഘനയടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി. ഇതോടെ പെരിയാറില്‍ ജലനിരപ്പ് അരയടിയോളം ഉയര്‍ന്നു. എങ്കിലും ജനവാസ മേഖലയിലേക്ക് വെള്ളം കയറിയിട്ടില്ല. 2018 ലെ അപേക്ഷിച്ച് നാല് മീറ്റര്‍ താഴെയാണ് ഇപ്പോഴും പെരിയാറിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയില്ല എന്നതും ആശ്വാസമായി. ഇതിനിടെ മുല്ലപ്പെരിയാറില്‍ നിന്നുള്ള അധികജലമെത്തി തുടങ്ങിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News