ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍1-ന് സ്കൂളുകള്‍ തുറക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളുംകൂടെ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചിരുന്നതനുസരിച്ച് ആദ്യ രണ്ടാഴ്ചയ്ക്കുള്ള (നവംബര്‍12വരെ) ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമം കൈറ്റ് ക്രമീകരിച്ചു.
ഫസ്റ്റ്ബെല്‍2.0ക്ലാസുകള്‍
നവംബര്‍1മുതല്‍12വരെ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍2.0ഡിജിറ്റല്‍ ക്ലാസുകള്‍ പ്ലസ്ടു കുട്ടികള്‍ക്ക് രാവിലെ08.00മണി മുതല്‍11.00മണി വരെ ആയിരിക്കും.ഈ ആറുക്ലാസുകളും രാത്രി07.30മുതല്‍10.30വരെ പുനഃസംപ്രേഷണം ചെയ്യും.പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.0 0മണിയ്ക്കും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍11.30മുതലും ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക്12.30മുതലും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.
ഉച്ചയ്ക്ക് ശേഷമാണ് ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.ഉച്ചയ്ക്ക്02.00, 02.30, 03.00, 03.30, 04.00, 04.30, 05.00എന്നീ സമയങ്ങളിലാണ് യഥാക്രമം1, 2, 3, 4, 5, 6, 7ക്ലാസുകളുടെ സംപ്രേഷണം.പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം05.30മുതല്‍07.00വരെയാണ്.പത്തിലെ3 ക്ലാസുകളും അടുത്ത ദിവസം രാവിലെ06.30മുതല്‍ പുനഃസംപ്രേഷണം നടത്തും.
കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലുംതൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തിന്അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ.കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ08.00മണി മുതല്‍09.30വരെപത്താം ക്ലാസും വൈകുന്നേരം03.30മുതല്‍06.30വരെപ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും.എട്ട്,ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക്01.00മണിയ്ക്കും02.00മണിയ്ക്കുമാണ് സംപ്രേഷണം.ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ09.30മുതല്‍12.30വരെപുനഃസംപ്രേഷണം ചെയ്യും.
ഓണ്‍ലൈന്‍ ക്ലാസുകള്‍
ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഹൈസ്ക്കൂള് വിഭാഗത്തിലെ35446അധ്യാപകര്‍ക്ക് പരിശീലനം നല്കി.പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു.നവംബര്‍ ആദ്യവാരത്തോടെ8, 9ക്ലാസുകളിലെ ഏകദേശം8.6ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐ.ഡി.നല്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.നേരത്തെഹൈസ്ക്കൂള്/ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ430സ്കൂളുകളില്‍ ആഗസ്റ്റ് മാസത്തോടെ പൈലറ്റ് പ്രവര്ത്തനംപൂര്ത്തീകരിച്ചിരുന്നു.
എന്നാല്പ്ലസ് വണ്‍ പൊതുപരീക്ഷ ആയതിനാല്‍ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് ജി-സ്യൂട്ട് പരിശീലനം നല്കാന് കഴിഞ്ഞിരുന്നില്ല.ഹയര്‍ സെക്കന്ററി മേഖലയില്‍ ഓണ്‍ലൈന്‍ പഠനം നടപ്പാക്കുന്ന തിനുള്ള സര്‍ക്കുലറുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഇതനുസരിച്ച്ഈസ്കൂളുകളിലെ ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍മാരായ രണ്ട്പേര്‍ക്ക് നവംബര്‍5, 6തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി കൈറ്റ് നേരിട്ട് പരിശീലനം നല്‍കും.ഇപ്രകാരം പരിശീലനം ലഭിച്ചവര്‍ അതത് സ്കൂളിലെ അധ്യാപകര്‍ക്ക് നവംബര്‍8-നും10-നും ഇടയില്‍ ഉച്ചയ്ക്ക്ശേഷം പരിശീലനം നല്‍കും.പരിശീലനങ്ങള്‍ക്കുള്ള മൊഡ്യൂളുകളും വീഡിയോകളും ഓണ്‍ലൈന്‍ പിന്തുണയും കൈറ്റ് നല്‍കും.അധ്യാപക പരിശീലനംപൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നവംബര്‍9-നും12-നും ഇടയില്‍ പ്ലസ് ടു കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.ഇതിനു മുന്നോടിയായി ഈ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ചുലക്ഷത്തോളം കുട്ടികള്ക്കുംജി-സ്യൂട്ട് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ വിലാസം കൈറ്റ് നല്‍കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here