ടി20 ലോകകപ്പ്: ഇന്ന് നടക്കുന്നത് രണ്ട് വമ്പന്‍ മത്സരങ്ങള്‍

ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക- ശ്രീലങ്കയെ നേരിടും. ഷാർജയിൽ മൂന്നരയ്ക്കാണ് മത്സരം. ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ വിവാദ തീരുമാനത്തോടെ വിട്ടുനിന്ന ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇരുടീമും ട്വന്റി 20 ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2012ലും 2016ലും ദക്ഷിണാഫ്രക്ക ജയിച്ചപ്പോള്‍, 2014ല്‍ ജയം ശ്രീലങ്കയ്‌ക്കൊപ്പം ആയിരുന്നു.

അതേസമയം, ഇന്നത്തെ രണ്ടാം മത്സരം വമ്പന്‍ പോരാട്ടമാണ്. ഇംഗ്ലണ്ട് രാത്രി ഏഴരയ്ക്ക് ദുബൈയില്‍ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേര്‍ക്കുനേര്‍വരുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News