വാഹനാപകടത്തില്‍ തെയ്യം കലാകാരന്‍ സൂരജ് പണിക്കര്‍ മരിച്ചു

കാസര്‍ഗോഡ് പടന്നക്കാട് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ തെയ്യംകലാകാരന്‍ മരിച്ചു. മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി സൂരജ് പണിക്കറാണ് മരിച്ചത്. പടന്നക്കാട് മേല്‍പ്പാലത്തിനു സമീപം സൂരജ് സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചാണ് അപകടം. രാത്രി 8.45 ഓടെയായിരുന്നു അപകടം.44 വയസ്സായിരുന്നു.

വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, പൊട്ടന്‍ തെയ്യം, തുടങ്ങിയ നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. പരേതനായ കൃഷ്ണന്‍ പണിക്കരുടേയും അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ ലതിക, മക്കള്‍ സായൂജ് (12) സഞ്ജന (6).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here