രാഷ്ട്രീയത്തെ ഗൗരവമായി കണ്ടില്ലെങ്കില്‍ മോദി കൂടുതല്‍ കരുത്തനാകും; കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞു.

” കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായിട്ടില്ല കാണുന്നത്, അതുകൊണ്ട് തന്നെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് കാരണം മോദിജി കൂടുതല്‍ കരുത്തനാകാനാണ് പോകുന്നത്. ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന് രാജ്യം എന്തിന് കഷ്ടപ്പെടണം, ”മമത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News