മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ നടന്നു; മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയുമായി വത്തിക്കാൻ സിറ്റിയിൽ കൂടികഴ്ച്ച നടത്തി.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.കൂടി കാഴ്ചയിൽ കൊവിഡ് സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തു.മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി-മാര്‍പാപ്പ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവിൽ ഗോവയിൽ ബിജെപി ക്ക് കനത്ത വെല്ലുവിളി ഉയർത്തി തൃണമുൽ കോൺഗ്രസ് ശക്തമാകുന്നതിനിടെയാണ് മോദി മാർപ്പാപ്പയുമായി കൂടികഴ്ച നടത്തിയത്.

യൂറോപ്പ് സന്ദർശനത്തിനിടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒ‍ട്ടേറെ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്ലാസ്ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News