നട്ടെല്ലില്ലാത്തവരാണ് സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ;ഷമിക്ക് പിന്തുണയുമായി വിരാട് കോലി

ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്ക് എതിരായ വർഗീയ ട്രോളുകൾക്കെതിരെ രൂക്ഷ വിമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. സമൂഹ മാധ്യമങ്ങളിലെ ഇത്തരം വർഗീയ ട്രോളുകൾക്ക് പിന്നിൽ നട്ടെല്ലില്ലാത്തവരാണ് എന്നാണ് കോലി പ്രതികരിച്ചത്. ഇന്ത്യൻ ടീം ഗ്രൗണ്ടിൽ കളിക്കുന്നത് നല്ല ഒരു ലക്ഷ്യം ഉള്ളത് കൊണ്ടാണ് എന്നും ആദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ നൂസിലാൻ്റ് മൽസരത്തിൻ്റെ മുന്നോടിയായി ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു ക്യാപ്റ്റൻ്റെ പ്രതികരണം.

ട്വന്റി – 20 ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപ്പെട്ടതിനു പിന്നാലെ ആണ് ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് എതിരായ സൈബർ ആക്രമണം ആരംഭിച്ചത്. പാകിസ്ഥാനുമായി ഷമി ഒത്ത് കളിച്ചു എന്നാരോപികുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ നൂസിലണ്ട് മത്സരത്തിൻെറ ഭാഗമായി വാർത്താ സമ്മേളനത്തിൽ ഇത്തരം ട്രോളുകളോട് പ്രതികരിക്കവെ ആണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നട്ടെല്ലില്ലാത്തവരാണ് സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ എന്നും തങ്ങൾക്ക് നല്ല ഒരു ലക്ഷ്യം ഉള്ളത് കൊണ്ട് ആണ് ഗ്രൗണ്ടിലിറങ്ങി തങ്ങൾ കളിക്കുന്നത് എന്നും വിരാട് കോലി പറഞ്ഞു.

ക്രിക്കറ്റ് രംഗത്തെ പ്രമുഖ താരങ്ങൾ ഷമിയ്ക്ക് പിന്തുണ അറിയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നത് നിർഭാഗ്യകരമാണ് എന്ന് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞിരുന്നു. ഷമിക്കെതിരായ ആക്രമണത്തെ വിമർശിച്ച യുവരാജ് സിങ്ങിന്റെ ട്വീറ്റിന് സച്ചിൻ ടെണ്ടുൽക്കറും വീരേന്ദ്ര സേവാഗും പിന്തുണച്ചിട്ടുണ്ട്. ബിസിസിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയും ഷമിക്കു പിന്തുണ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News