‘‘50 ലക്ഷം കൊവിഡ് സഹായം; 1,800 പെൺ‌കുട്ടികളുടെ പഠനം” വിങ്ങുന്ന ഓർമയായ് പുനീത്

കർണാടകയുടെ ഉള്ളുലയ്ക്കുന്ന മരണവാർത്തയാണ് പുനീത് രാജ്കുമാറിന്റേത്. സൂപ്പർ സ്റ്റാർ എന്ന പദവിക്കും സിനിമയ്ക്ക് അപ്പുറം എളിമ കൊണ്ടും ജനമനസുകളിൽ ഇടം നേടിയിരുന്നു പുനീത് സാമൂഹികസേവനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തന്റെ വരുമാനത്തിന്റെ വലിയ ഒരു വിഹിതം അദ്ദേഹം മാറ്റിവച്ചു.

കൊവിഡ് പ്രതിരോധത്തിന് കഴിഞ്ഞ വർഷം 50 ലക്ഷം രൂപയാണ് കർണാട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം നൽകിയത്. ഒപ്പം തന്റെ ആരാധകരോട് സഹായിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.കർണാടകയും മറ്റ് അയൽ സംസ്ഥാനങ്ങളും പ്രളയത്തിൽ മുങ്ങിയ നാളുകളിലും സഹായവുമായി പുനീത് എത്തിയിരുന്നു.

അവയവദാനത്തെ കുറിച്ചും അദ്ദേഹം നിരന്തരം ഓർമിപ്പിച്ചിരുന്നു. താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയും ചെയ്ത പോലെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

ഇതിനൊപ്പം 45 കന്നഡ മീഡിയം സ്കൂളുകളിലേക്ക് നിരന്തരം അദ്ദേഹത്തിന്റെ സഹായമെത്തിയിരുന്നു. 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാലകൾ എന്നിങ്ങനെ തന്റെ വരുമാനത്തിൽ നിന്നും വലിയ ഒരു വിഹിതം മാറ്റി വച്ച് അദ്ദേഹം ചേർത്തുപിടിച്ച ജീവതങ്ങൾ ഏറെയാണ്. 1800 പെൺകുട്ടികൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിറയുന്ന പോസ്റ്റുകളിലും കുറിപ്പിലും താരത്തെക്കാൾ മുകളിൽ അദ്ദേഹത്തിന്റെ മനുഷ്വത്വം എടുത്തുപറയുന്നു ആരാധകരും സഹപ്രവർത്തകരും.

പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News