തിരികെ സ്കൂളിലേക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല

സ്കൂൾ തുറക്കലിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിന് കോട്ടൺ ഹിൽ എൽ.പി സ്കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം നടക്കും.

സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ എൽ.പി സ്കൂളിൽ രാവിലെ 8.30 ന് നടക്കും. എല്ലാ സ്കുളുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

15452 സ്കൂളിൽ 104 സ്കൂളുകളിലാണ് ഇനിയും ശുചീകരണം പൂർത്തിയാക്കാനുള്ളത്. 1474 സ്കൂൾ ബസ്സുകൾ ശരിയാക്കാനും ഉണ്ടെന്നും ഇത് ഉടൻ തീർക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്സിന് എടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട എന്ന് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

24000 തെർമൽ സ്കാനറുകൾ സ്കൂളുകൾക്ക് നൽകിട്ടുണ്ട്. സോപ്പ് ബക്കറ്റ് എന്നിവ വാങ്ങാൻ 2.85 കോടി രൂപ സ്കൂളുകൾക്ക് അനുവദിച്ചത്. സ്കൂൾ അറ്റക്കൂറ്റപണിക്കായി 10 ലക്ഷം വീതം നൽകും. ആദ്യ ആ‍ഴ്ചത്തെ ക്ലാസുകൾ ക‍ഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തും അതിനനുസരിച്ചാകും തുടർ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here