ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്; പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു

മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിയായ ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പില്‍ പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു.

പയ്യോളി പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്ന കേസിലെ മൂന്നാം പ്രതിയും ജ്വല്ലറി ഉടമകളില്‍ ഒരാളുമായ തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീന്‍ ഹാജി മാറ്റിയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെടുത്തത്.

ഇയാളുടെ അടുത്ത ബന്ധുവും ജ്വല്ലറിയുടെ മറ്റൊരു പാര്‍ട്ണറുമായ സഹല തടത്തിക്കണ്ടിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
പത്ത് ലക്ഷം രൂപ വില വരുന്ന 248 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് പോലീസ് പിടികൂടിയത്.

പയ്യോളി നഗരസഭാ അഞ്ചാം ഡിവിഷന്‍ കൌണ്‍സിലര്‍ സ്മിതേഷിന്റെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗോള്‍ഡ് അപ്രൈസര്‍ രവീന്ദ്രന്റെ സഹായത്തോടെ പൊലീസ് ആഭരണങ്ങള്‍ അളന്ന് തൂക്കി തിട്ടപ്പെടുത്തി.

പയ്യോളി സിഐ കെ.സി. സുഭാഷ് ബാബു, എസ്‌ഐ എ.കെ.സജീഷ്, എഎസ്‌ഐ പി. ഉണ്ണികൃഷ്ണന്‍, എസ് സി പിഒ എം. അനില്‍കുമാര്‍, സിപിഒ കെ. സോമ്‌നി എന്നിവരാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

ജ്വല്ലറി പൊളിഞ്ഞതിനെ തുടര്‍ന്ന് അന്ന് സ്റ്റോക്ക് ഉണ്ടായിരുന്ന അഞ്ച് കിലോയോളം സ്വര്‍ണ്ണമാണ് പ്രതി മാറ്റിയതെന്നും ബാക്കി സ്വര്‍ണ്ണം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here