Election-Web-banner

ചർച്ച പരാജയം; മരക്കാർ തീയറ്ററില്‍ എത്തില്ല

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമ തിയേറ്റര്‍ റിലീസിനില്ല. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഫിയോക്കുമായും ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സിനിമ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന.

ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയുടെ റിലീസ് തിയേറ്ററുകളില്‍ എത്താനുളള സാധ്യത മങ്ങിയത്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച വ്യവസ്ഥകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഫിയോക്കും അംഗീകരിക്കാതെ വന്നതോടെ ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഇതോടെ മരയ്ക്കാര്‍ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന. ഇപ്പോ‍ഴത്തെ സാഹചര്യത്തില്‍ തിയേറ്റുകളില്‍ സിനിമ എത്തിയാല്‍ ലാഭമുണ്ടാകില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഉന്നയിച്ചത്.

മരയ്ക്കാര്‍ സിനിമയ്ക്ക് 10 കോടിയിലധികം തുക അഡ്വാന്‍സ് നല്‍കാമെന്നും എക്സിക്യുട്ടീവ് യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ തന്‍റെ സിനിമയ്ക്ക് മിനിമം ഗ്യാരന്‍റി തുക നല്‍കണമെന്ന ആവശ്യമാണ് ആന്‍റണി പെരിമ്പാവൂര്‍ മുന്നോട്ടുവച്ചെന്നാണ് വിവരം. ഒടിടി റിലീസിനായി വലിയ ഓഫറുകള്‍ ഉണ്ടാകുമെങ്കിലും അത്രയും വലിയ തുക അഡ്വാന്‍സായി നല്‍കാനാവില്ലെന്ന് തിയേറ്റര്‍ ഉടമകളും അറിയിച്ചു.

വിഷയത്തില്‍ ഫിയോക്കിന്‍റെ ആവശ്യപ്രകാരം ഫിലിം ചേംബര്‍ ഇടപെട്ടെങ്കിലും ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മരയ്ക്കാര്‍ ബിഗ് സ്ക്രീനില്‍ എത്തില്ലെന്ന് ഉറപ്പായി ക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News

Top
X