ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം

ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം. ശ്രീലങ്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.

13 പന്തില്‍ 23 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയത്. മത്സരത്തില്‍ ലങ്കന്‍ ബൗളര്‍ വനിന്ദു ഹസറങ്ക ഹാട്രിക്ക് നേടി..മാര്‍ക്രം,ബാവുമ,പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റുകളാണ് ഹസറങ്ക നേടിയത്.

46 റണ്‍സെടുത്ത നായകന്‍ ടെംപ ബാവുമയാണ് ടോപ് സ്കോറര്‍..  നേരത്തെ നിശ്ചിത ഓവറില്‍ ശ്രീലങ്ക 142 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ ഓപ്പണര്‍ പത്തും നിസങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

ചരിത് അസലങ്ക 21 റണ്‍സെടുത്തു..ദക്ഷിണാഫ്രിക്കയുടെ ഷംസിയും പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകള്‍ മങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News