ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ നൂറ് കോടി ക്ലബിലേയ്ക്ക്…

ശിവകാര്‍ത്തികേയന്റെ ചിത്രം ‘ഡോക്ടര്‍’ നൂറ് കോടി ക്ലബിലേയ്ക്ക് കടക്കാനൊരുങ്ങുന്നു. ഇതോടെ ശിവകാര്‍ത്തികേയന്റെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഡോക്ടര്‍.

ഒക്ടോബര്‍ 9ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത് ഈ മാസം 27നായിരുന്നു. ബോക്സ് ഓഫീസില്‍ ഹിറ്റായി മാറിയ ചിത്രം ഇതുവരെ 90 കോടിയുടെ വരുമാനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും കെ.ജെ.ആര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. മണിക്കൂര്‍ 28 മിനിറ്റാണ് ചിത്രത്തിന്റെ സമയദൈര്‍ഘ്യം. യൂ/ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണിത്.

പ്രിയങ്ക മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, അര്‍ച്ചന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News