ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു: ബിനീഷ് കോടിയേരി

സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്നും ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചതിന് ശേഷം എട്ടുമണിയോട് കൂടിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബിനീഷ് പുറത്തിറങ്ങിയത്.

ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകളൊന്നും കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്.

ലഹരിമരുന്ന് ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ തെളിവുകളൊന്നും കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല.

കഴിഞ്ഞ ദിവസം കർണ്ണാടക ഹൈക്കോടതിയാണ്‌ ബിനീഷിന്‌ ജാമ്യം അനുവദിച്ചത്‌.കന്നഡികരായ കേന്ദ്രസർക്കാർ ജീവനക്കാരനും പോലീസ്‌ കോൺസ്റ്റബിളുമാണ്‌ ബിനീഷിന്‌ ജാമ്യം നിന്നത്‌.

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഉറപ്പായിട്ടും ജാമ്യം ലഭിക്കാതിരിക്കാന്‍ അവസാന ദിവസം വരെ തൊടുന്യായങ്ങള്‍ ആണ് ഇഡി നിരത്തിയത്.

ഒരു കൊല്ലത്തിലധികം ജയിലില്‍ കിടത്തിയിട്ടും കളളപണക്കേസില്‍ ബിനീഷിനെ ബന്ധിപ്പിക്കാന്‍ യാതൊരു തെളിവും ഹാജരാക്കാന്‍ ഇതുവരെ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News