ADVERTISEMENT
പരവൂർ സംഗീതസഭ ദേവരാജൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് ദേവരാജൻ മാസ്റ്റർ പുരസ്‌കാരം പ്രശ്സ്ത സംഗീത സംവിധായാകൻ ഔസേപ്പച്ചന് നൽകും.
സംഗീതസഭയുടെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളപിറവി ദിനത്തിൽ പരവൂർ എസ് എൻ വി ബാങ്ക് ആഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് ഔസേപ്പച്ച ന് നൽകും.
തുടർന്ന് പ്രശ്സ്ത പിന്നണി ഗായകൻ മണക്കാട് ഗോപൻ നയിക്കുന്ന ഗാനസന്ധ്യയും നടക്കും പരിപാടിയ്ക്ക് മുന്നോടിയായി മഹാകവി കെ. സി. കേശവപിള്ളയുടെയും ദേവരാജൻമാസ്റ്ററിന്റെയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചനയും നടത്തുമെന്ന് സംഗീതസഭ പ്രസിഡന്റ് സജി അരങ്ങും സെക്രട്ടറി മാങ്കുളം രാജേഷും അറിയിച്ചു.
പ്രസ്തുത ദിവസം രാവിലെ 10 മണിക്ക് ദേവരാജൻ മാസ്റ്ററുടെ യും, കാനായി കുഞ്ഞിരാ മന്റെ യും, രവി മേനോ ന്റെയും മികച്ച ഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുസ്തകോത്സവം ഉത്ഘാടനം മുനിസിപ്പൽ പാർക്കിൽ രാവിലെ 10 മണിക്ക് ചെയർപേഴ്സൺ ശ്രീമതി. ശ്രീജ. പി നിർവഹിക്കും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.