ADVERTISEMENT
ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടികഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചവെന്നും ഇന്ത്യ സന്ദർശിക്കാൻ കാത്തിരിക്കുകയാണെന്നും മാർപാപ്പ പറഞ്ഞതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയത്.
അതേസമയം, ജി – 20 ഉച്ചകോടിയിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സംഭാവനകൾ പ്രധാനമന്ത്രി വിവരിച്ചു. 150-ലധികം രാജ്യങ്ങൾക്ക് വൈദ്യ സഹായം എത്തിച്ചുവെന്നും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ സഹകരിപ്പിക്കണമെന്നും മോദി പറഞ്ഞു.ഗ്ലാസ്ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് വൈകീട്ട് ഇറ്റലിയിൽ നിന്നും യാത്ര തിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.