ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും

ഇ.ഡി കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇന്ന് രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ എത്തുന്ന ബിനീഷ് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിന് പുറത്തുണ്ടായിരുന്നു.

ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് ബിനീഷ് ആരോപിച്ചു. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു.

ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറ‌ങ്ങിയത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്നും ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News