തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തം

2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നുള്ള 7 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗോവയില്‍ തൃണമുല്‍ കോണ്‍ഗ്രസ്സ് പ്രചാരണം ശക്തമാക്കിയത് ബിജെപി നേതൃത്വത്തേ പ്രതസന്ധിയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനവുമായി രംഗത്തി.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയ നാടകീയ നീകങ്ങള്‍ക്ക് കളമാക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുന്ന യുപിയില്‍ വലിയ പ്രതിസന്ധിയാണ് ബിജെപി നേതൃത്വം നേരിടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണങ്ങള്‍ ബിജെപി ശക്തമാക്കുമ്പോഴും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് വര്‍ധിക്കുകയാണ്.

ബിജെപിയില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയുമാണ് കഴിഞ്ഞ ദിവസം എസ്പിയുടെ ഭാഗമായത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ രാഷ്ട്രീയ മാറ്റം സമാജ്വാദി പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവിലെ ആസ്ഥാന മന്ദിരത്തില്‍ എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു. നേതാക്കളുടെ കൊഴിഞ്ഞു പോക്കിനൊപ്പം കര്‍ഷക സമരവും ശക്തമായതോടെ ബിജെപിയുടെ ജനപ്രീതി യൂപിയില്‍ ഇടിഞ്ഞിട്ടുണ്ട്.

അതെസമയം ഗോവയിലും വലിയ സമ്മര്‍ദ്ധമാണ് ബിജെപി നേരിടുന്നത്.. ബിജെപി ക്കെതിരെ ശക്തമായ പ്രചരണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്സും ഗോവയില്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ ഗോവയിലെ ജനങ്ങള്‍ വിധിയെഴുതണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മമത ബാനര്‍ജി ഗോവയില്‍ സന്ദര്‍ശനം നടത്തുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ശക്തനാവാന്‍ കാരണം കോണ്‍ഗ്രസാണെന്നും, കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും കഴിഞ്ഞ ദിവസം മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ അട്ടിമറികള്‍ സംഭവിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്.

പഞ്ചാബില്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു നാളായുള്ള ആഭ്യന്തര കലഹങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും അമരീന്ദര്‍ സിംഗിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News