കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ കെ റ്റി ഡി സിയുടെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന് തറക്കല്ലിട്ടു. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഉള്‍പ്പെടെ നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. 40 കോടി ചിലവിലാണ് ഏഷ്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാട് ബീച്ചില്‍ പഞ്ച നക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്.
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്.ഏറെ സവിശേതകള്‍ ഉള്ള ഡ്രൈവ് ഇന്‍ ബീച്ചില്‍ കെ ടി ഡി സി യുടെ പഞ്ച നക്ഷത റിസോര്‍ട്ടാണ് യാഥാര്‍ത്ഥ്യമാകുന്നത്.2008-ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ തുടര്‍ന്നു വന്ന യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിലച്ചു.2016-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്.തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയടക്കം നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.റിസോര്‍ട്ടില്‍ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു
ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാറ്റിയെടുക്കുമെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാല് ഏക്കറിലായാണ് പഞ്ച നക്ഷത്ര സൗകര്യങ്ങളോടുകൂടിയ കെ റ്റി ഡി സി റിസോര്‍ട്ട് സ്ഥാപിക്കുന്നത്. രണ്ടാംഘട്ടമായി 9.5 ഏക്കറില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.